ചെങ്ങന്നൂർ : മുളക്കുഴ ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും പകർച്ച വ്യാധികളും ജീവിതശൈലി രോഗങ്ങളും തടഞ്ഞ് ആരോഗ്യപൂർണമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി പഠനം മധുരം സുഖദായകം എന്ന കർമ്മ പരിപാടി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വെസ് പ്രസിഡന്റ് രമാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. പ്രദീപ് വിഷയാവതരണംനടത്തി. ജനപ്രതിനിധികളായ കെ.സാലി, ടി. അനു , സി.കെ. ബിനു കുമാർ, കെ.സി. ബിജോയ്, സ്മിത വട്ടയത്തിൽ, ബി.ആർ.സി. ട്രെയിനർ മനോജ്, ഡോക്ടർമാരായ സുമ, പ്രവീൺകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ അനന്തകൃഷ്ണൻ, അദ്ധ്യാപകരായ ഉമ, ജഫീഷ്, ജി.മുരുകൻ, മിനി എന്നിവർ പ്രസംഗിച്ചു. സ്‌കൂൾതലം പ്രോഗ്രാം പിരളശ്ശേരി എൽ.പി സ്‌കൂളിൽ ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.സാലി അദ്ധ്യക്ഷത വഹിച്ചു. ജി .മുരുകൻ മുഖ്യസന്ദേശം നൽകി. ആശാപ്രവർത്തക ശ്രീജ ആരോഗ്യ ബോധവൽക്കരണം നൽകി. സ്‌കൂൾ മാനേജർ റവ. ഫാദർ മോൻസി കടവിൽ, കോശി ഉമ്മൻ ബീന കുര്യൻ, സന്ധ്യ എന്നിവർ പ്രസംഗിച്ചു.