അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം അടൂർ സബ് ഇൻസ്‌പെക്ടർ ആർ.രാധാകൃഷ്ണൻ നിർവഹിച്ചു. സുമ നരേന്ദ്ര അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആശ ഷാജി,ഹെഡ്മാസ്റ്റർ കെ.കൃഷ്ണകുമാർ അദ്ധ്യാപകരായ മിനി കുമാരിഅമ്മ, ഭാമ ആർ, സിന്ധു മാധവൻ,സിവിൽ പൊലീസ് ഓഫീസർമാരായ ബി രാജീവ്, വിജയ് ജി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.