meetibg

പത്തനംതിട്ട : എയ്ഡഡ് മേഖലയിൽ അപ്രഖ്യാപിത നിയമന നിരോധനത്തിന് കാരണമാകുന്ന യുക്തിരഹിതമായ ഉത്തരവുകൾ പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിയമനാംഗീകാരങ്ങൾ വൈകിക്കാൻ കോടതിവിധിയുടെ മറപിടിക്കുന്ന വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾതലത്തിൽ യോഗ്യരായ ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കാതെ ദിവസവേതന നിയമനത്തിന് ഉത്തരവിറക്കിയത് നീതീകരിക്കാനാവില്ല. സംസ്ഥാന പ്രസിഡന്റ് പ്രദീപ് കുമാർ.ജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ശ്രീകാന്ത്, മഞ്ജു മോഹൻ, ലത, ജില്ലാ സെക്രട്ടറി ജി.ജയശ്രീ, ട്രഷറർ പി.എസ്.ശ്യാംകുമാർ, അനിൽ കുമാർ, ഗിരീഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.