francis

പത്തനംതിട്ട : കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിക്കും വിലതകർച്ചയ്ക്കും ഉത്തരവാദികൾ കേരളസർക്കാരും കേന്ദ്രസർക്കാരുമാണെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. കേരളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിണറായി ഭരണത്തിൽ ജനം മടുത്തിരിക്കുകയാണെന്നും യു.ഡി.എഫിന്റെ തിരിച്ചു വരവിന്റെ തുടക്കമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ല. സർക്കാരുകളെ വിശ്വസിച്ച് ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ നെൽകർഷകർ ജപ്തിയുടെയും ആത്മഹത്യയുടെയും വക്കിലാണ്. കർഷകർക്കുനേരെ പുറം തിരിഞ്ഞുനിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻമാരായ ജോസഫ് എം.പുതുശ്ശേരി, പ്രൊഫ.ഡി.കെ ജോൺ, ജോൺ.കെ.മാത്യൂസ്, ട്രഷറാർ എബ്രഹാം കലമണ്ണിൽ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സ്റ്റേറ്റ് അഡൈ്വസർ ജോർജ് കുന്നപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി ഷാജൻ മാത്യു, ഉന്നതാധികാര സമിതി അംഗങ്ങളായ ബാബു വർഗീസ് ,ഡോ.ജോർജ് വർഗീസ് കൊപ്പാറ ,തോമസ് മാത്യു ആനിക്കാട് ,കെ.ആർ.രവി, അഡ്വ.സൈമൺ എബ്രഹാം, സാം ഈപ്പൻ, രാജു പുളിമ്പള്ളിൽ, ബിജു ലങ്കാഗിരി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ, രാജീവ് താമരപ്പളളി, ജോസ് കൊന്നപ്പാറ, വൈ.രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോൺസൻ കുര്യൻ, ജോർജ് മാത്യു, റോയി ചാണ്ടിപ്പിള്ള, ഒ.എബ്രഹാം, ജേക്കബ് കുറ്റിയിൽ, സ്മിജു ജേക്കബ്, ഷിബു പുതുക്കേരിൽ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാരായ തോമസുകുട്ടി കുമ്മണ്ണൂർ, അക്കാമ്മ ജോൺസൻ, ബിനു കുരുവിള എന്നിവർ പ്രസംഗിച്ചു.