citu

പന്തളം:അന്യായമായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക സർവെ പൂർത്തികരിച്ച് മുഴുവൻ തൊഴിലാളികകൾക്കും ലൈസൻസ് നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പന്തളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭ ഓഫീസിന് സമീപം സായാഹ്ന ധർണ നടത്തി. ഫെഡറേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.എൻ.സരസ്വതി അദ്ധ്യക്ഷയായിരുന്നു. പ്രമോദ് കണ്ണങ്കര,. വി.പി രാജേശ്വരൻ നായർ , ടി എ റജി കുമാർ . എം ഷീനാസ് ,ഗീതാ രാജൻ, ബിനോയി കുളനട , കെ എച്ച് ഷിജു എന്നിവർ സംസാരിച്ചു.