കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി ക്കും പ്ളസ്ടുവിനും ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനംചെയ്തു. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവ സൂക്തം എന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ രവിന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ് കോഴഞ്ചേരി, യൂണിയൻ കൗൺസിലർമാരായ പ്രേം കുമാർ മുളമൂട്ടിൽ, അഡ്വ.സോണി .ഭാസ്‌കർ, സുഗതൻ പൂവത്തൂർ, രാജൻ കുഴിക്കാല, സിനു എസ്. പണിക്കർ, യൂണിയൻ വനിതാസംഘം ട്രഷറർ ഉഷാറെജി എന്നിവർ സംസാരിച്ചു മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റ് സെക്രട്ടറിക്കുള്ള അവാർഡ് പൂവത്തൂർ ശാഖാ വനിതാ സംഘം സെക്രട്ടറി കുമാരി ദേവരാജന് ലഭിച്ചു . വനിതാസംഘം യൂണിയൻ സെക്രട്ടറി ബാംബി രവിന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുവർണ്ണ വിജയൻ നന്ദിയും പറഞ്ഞു.