f

പത്തനംതിട്ട: ഒക്ടോബർ മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന തൊഴിൽക്കര വർദ്ധനവ് വ്യാപാര വ്യവസായ മേഖലയെ കടുത്ത പ്രതിന്ധിയിലാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര വ്യവസായ മേഖല മാന്ദ്യം മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വ്യാപാര മേഖലയുടെ അഭിപ്രായം തേടാതെ, ഏകപക്ഷിയമായി 166.6 ശതമാനം വരെ തൊഴിൽക്കരം വർദ്ധിപ്പിക്കുന്നത് സാമാന്യ നീതിക്ക് നിരക്കാത്തതാണ്. തൊഴിൽക്കരം വർദ്ധന നടപ്പാക്കുന്നതിലൂടെ പൊതുജനങ്ങൾക്കും വ്യാപാര മേഖലകൾക്കും എന്തെല്ലാം ഗുണങ്ങളാണ് നൽകുന്നതെന്ന് അധികാരികൾ വ്യക്തമാക്കണമെന്നും പ്രസാദ് ജോൺ മാമ്പ്ര ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ട്രഷറാർ കെ.എസ്.അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ജി. മണലൂർ, ഷാജി മാത്യു, ജോർജ്ജ് ജോസഫ്, ജി. വസന്തകുമാർ, ബിജു മേലേതിൽ, അലിഫ് ഖാൻ, കെ.പി.തമ്പി, നൗഷാദ് റോളക്സ്, സജി ചെറിയാൻ, ജിജോ പി.ജോസഫ്, സാബു ചരിവുകാലായിൽ, ലീനാ വിനോദ്, ലിൻസി സജി, സോണിയ എന്നിവർ പ്രസംഗിച്ചു