പത്തനംതിട്ട : പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകയും കെ-ഡിസ്‌ക്‌ ജില്ലാ കോ ഓർഡിനേറ്ററുമായ നിര്യാതയായ ബീനാഗോവിന്ദന് നാട് വിട നൽകി. കോഴഞ്ചേരി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരുവല്ല മീന്തലക്കരയിലെ കുടുംബ വീട്ടിൽ എത്തിച്ച ശേഷം ഇലന്തൂർ ഇടപ്പരിയാരത്തെ വീട്ടിലെത്തിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ.ടി.എം തോമസ്‌ ഐസക്കും നേതാക്കളും മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. മന്ത്രിമാരായ വീണാ ജോർജ്‌, സജി ചെറിയാൻ, എം.എൽ.എമാരായ മാത്യു ടി.തോമസ്‌, അഡ്വ. പ്രമോദ്‌ നാരായൺ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, മുൻ ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.