ചെങ്ങന്നൂർ : ചെറിയനാട് പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അരിയന്നൂർശേരി എൻ.എസ്.എസ് ഹാളിൽ നടന്ന യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ഉണ്ണികൃഷ്ണൻ നായർ, കെ.രാഘവൻ, കെ.എച്ച് ബാബുജാൻ, എ.മഹേന്ദ്രൻ ,എം.ശശികുമാർ , എം.എച്ച് റഷീദ്, ആർ.രാജേഷ്, ജെയിംസ് ശമുവേൽ ,ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ, എം.കെ ശശിധരക്കുറുപ്പ് ,രാജേഷ്, എം.കെ മനോജ്, കെ.എസ് ഗോപിനാഥൻ,വി.കെ വാസുദേവൻ, ജി.വിവേക്, ഷീദ് മുഹമ്മദ്, മഞ്ജു പ്രസന്നൻ, പി.ആർ രമേഷ് കുമാർ, ജെബിൻ പി വർഗീസ്, മനോജ് മോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എം.കെ ശശിധരക്കുറുപ്പ് ( പ്രസിഡന്റ്), വി.പി രവീന്ദ്രനാഥ്, സി.അനീഷ്, കെ.സരസ്വതി (വൈസ് പ്രസിഡന്റുമാർ),.കെ.പി മനോജ് മോഹൻ (സെക്രട്ടറി), ജി.വിവേക്, മഞ്ജു പ്രസന്നൻ, ഗിരീഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ).