f

ചെങ്ങന്നൂർ : നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ബന്ദിപ്പൂവ് കൃഷി ആരംഭിച്ചു. നഗരസഭ ആറാം വാർഡിലെ ബന്ദിപ്പൂവ് കൃഷിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ ശോഭാ വർഗീസ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ റിജോ ജോൺ ജോർജ്, റ്റി.കുമാരി, അശോക് പടിപ്പുരക്കൽ, വാർഡ് കൗൺസിലർ ജോസ് എബ്രഹാം, കൗൺസിലർമാരായ മനീഷ് കീഴാമഠത്തിൽ, രാജൻ കണ്ണാട്ട്, പി.ഡി. മോഹനൻ, സൂസമ്മ ഏബ്രഹാം, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് വി.എൻ. രാധാകൃഷ്ണപ്പണിക്കർ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയർ എൽ.ജൽജാറാണി, സുജാത, റ്റി.എസ്.ഉഷ, ശരണ്യ ബിജു എന്നിവർ പ്രസംഗിച്ചു.