മല്ലപ്പള്ളി : കനത്ത മഴയിൽ മരം കടപുഴകി വീണ് ഒഴിവായത് വൻ ദുരന്തം. എഴുമറ്റൂർ പഞ്ചായത്തിൽ 14-ാം വാർഡിൽ കുളമാൻ പൊയ്കയിൽ സുധാകരന്റെ ഉടമസ്ഥതയിലുള്ള വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 7.30 ന് സമീപവാസിയുടെ ഉടമസ്ഥതയിലുള്ള പ്ലാവ് കടപുഴകി വീണത്. പഞ്ചായത്ത് പ്രദേശത്ത് അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ആരും പാലിക്കപ്പെടാറില്ലെന്ന ആക്ഷേപം ശക്തമാണ്.