പത്തനംതിട്ട: മദ്യ മയക്കുമരുന്ന് മാഫിയകൾക്ക് ഭരണത്തിന്റെ തണലിൽ ഒത്താശ ചെയ്യുന്ന മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ രാവിലെ 10ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ ജില്ലയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി, ഡി.സി സി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.