b

പത്തനംതിട്ട: ഇൻഷ്വറൻസ് എന്ന പേരിൽ ശബരിമല തീർത്ഥാടകരിൽ നിന്ന് പത്തു രൂപ വീതം പിരിക്കാനുള്ള തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ സമ്പൂർണസമിതി യോഗം ആവശ്യപ്പെട്ടു. വെർച്വൽക്യൂവഴി ദർശനത്തിന് അപേക്ഷിക്കുമ്പോൾ പത്തുരൂപ ഭക്തർ നൽകരുത്. വെർച്വൽക്യൂവിനൊപ്പം സ്‌പോട്ട് ബുക്കിംഗും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനസെക്രട്ടറി സന്ദീപ് തമ്പാനൂർ, ജില്ലാപ്രസിഡന്റ് ബി.കൃഷ്ണകുമാർ, വർക്കിംഗ്പ്രസിഡന്റ് പി.എൻ.രഘൂത്തമൻനായർ, വൈസ് പ്രസിഡന്റുമാരായ മോഹൻദാസ് കോഴഞ്ചേരി,മോഹൻദാസ് കോന്നി,ടി.ആർ.ജയദേവ്,ജനറൽസെക്രട്ടറിമാരായ കെ.എസ്. സതീഷ്‌കുമാർ,കെ.ശശിധരൻ,സംഘടനാസെക്രട്ടറി സി.അശോക് കുമാർ,സഹസംഘടനാസെക്രട്ടറി കെ.പി.സുരേഷ്,ജില്ലാസെക്രട്ടറി താഴൂർ ജയൻ, ട്രഷറർ രമേശ് മണ്ണൂർ എന്നിവർ സംബന്ധിച്ചു.