ebin

അടൂർ: റോഡ് മുറിച്ചുകടന്നയാളെ ഇടിച്ച് റോഡിൽ തെറിച്ചുവീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മണക്കാല തുവയൂർ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതിൽ മരിയവില്ലയിൽ ഷിജുവിന്റെയും ടീനയുടെയും മകൻ അബിൻ ഷിജു(21) ആണ് മരിച്ചത്. റോഡ് മുറിച്ചുകടന്ന തിരുവനന്തപുരം സ്വദേശിയായ ദീപക് തമ്പിക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.30ന് അടൂർ ബൈപ്പാസിലായിരുന്നു അപകടം. അടൂർ കരുവാറ്റ ഭാഗത്തു നിന്ന് നെല്ലിമൂട്ടിൽപ്പടി ഭാഗത്തേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു അബിൻ. പരിക്കേറ്റ് റോഡിൽ കിടന്ന അബിനെ അതുവഴി വന്ന കാർ യാത്രികർ കൊട്ടാരക്കര ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടൂർ കോപ് മാർട്ടിലെ ജീവനക്കാരനാണ്. സഹോദരൻ: അജിൻ ഷിജു.