മല്ലപ്പള്ളി: കല്ലൂപ്പാറ ഐ.എൻ.ടി.യു.സി മണ്ഡലം കൺവെൻഷൻ കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി.ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കോശി.പി.സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, സജി തോട്ടത്തിമലയിൽ, ജ്ഞാനമണി മോഹനൻ, ദിപുരാജ് കല്ലോലിക്കൽ, സോമനാഥൻ നായർ, സണ്ണി കടവുമണ്ണിൽ, ബെന്നി ജേക്കബ്, അജിത കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.