തിരുവല്ല : മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 71 -ാം ഓർമ്മപ്പെരുന്നാൾ തിരുവല്ല അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഇന്ന് തിരുമൂലപുരത്ത് നടക്കും. വൈകുന്നേരം 4ന് ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറീലോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വി.കുർബാന. തുടർന്ന് അനുസ്മരണ പ്രഭാഷണം.തിരുമൂലപുരം ജംഗ്ഷനിലേക്ക് മെഴുകുതിരി നേർച്ച പ്രദക്ഷിണം സമാപനാശീർവാദം. മുഖ്യ വികാരി ജനറാൾ റവ.ഡോ.ഐസക് പറപ്പള്ളിൽ, ഇടവക വികാരി ഫാ വർഗീസ് ചാമക്കാലയിൽ, ജോൺ മാമ്മൻ, ഇ.ഓ.ഐപ്പ് എന്നീവർ നേതൃത്വം നൽകും.