പന്തളം : പൂഴിക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിലെ കുട്ടികൾ ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി പന്തളം നഗരസഭയിലെ ഇരുപത്തിനാലാം ഡിവിഷനിലെ 100 വീടുകളിൽ വിവരശേഖരണം നടത്തി. വിവരശേഖരണത്തിൽ സ്ത്രീകൾ, പുരുഷൻമാർ എന്നിവരുടെ എണ്ണം, അതിൽ 100 വയസിന് മുകളിലുളളവർ, 80 നും 100 നും ഇടയിൽ പ്രായമുള്ളവർ, 60 നും 80 നും ഇടയിൽ പ്രായമുള്ളവർ, നിരക്ഷരരുടെ എണ്ണം, വീടില്ലാത്തവരുടെ എണ്ണം, തൊഴിൽ എന്നിവ കണ്ടെത്തി. പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, അദ്ധ്യാപകരായ സുദീന.ആർ, ആനിയമ്മ ജേക്കബ്, അമ്പിളി.എസ്, പിങ്കി, കുട്ടികളായ അഭിനയ ബി.ആർ ,ഗൗരി നന്ദന, അബൂബക്കർ ,ആരാധ്യ.ആർ, ദേവിക പ്രസാദ് എന്നിവർ നേതൃത്വം നൽകി.