പന്തളം : മുടിയൂർക്കോണം ചേരിയക്കൽമന്നത്ത് അബ്ദുറഹീമിന്റെയും സബീലയുടെയും മകൻ മുഹമ്മദ് അലിഫ് (20 ദിവസം)​ മരിച്ചു. ഇന്നലെപുലർച്ചെ 5 മണിയോടെ കുഞ്ഞിന് മുലപ്പാൽ നൽകിയ ശേഷം മാതാവ് ബാത്ത് റൂമിൽ പോയി മടങ്ങിവന്നപ്പോൾ കുഞ്ഞിന്റെ മൂക്കിലൂടെയും വായിലൂടെയും മുലപ്പാൽ ഒലിച്ചിറങ്ങുന്നത് കണ്ടു. ഉടൻതന്നെ അടൂർ താലൂക്ക് ആശുപത്രിയിലും പിന്നിട് അടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചങ്കിലും കുഞ്ഞ് മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . കബറടക്കം ഇന്ന് ചേരിയക്കൽ മുസ്ലീം പള്ളി കബർസ്ഥാനിൽ .സഹോദരൻ: മുഹമ്മദ് റാഫി.