കോന്നി : എസ്.എൻ.ഡി.പി യോഗം 4772 -ാം മ്ലാന്തടം ശാഖയിലെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, പി.വി. രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സി.കെ.സജീവ്, ഗുരുമുരുക ക്ഷേത്രം പ്രസിഡന്റ് റോയി പണിക്കർ, യൂത്ത് മൂവ്മെന്റ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീഹരി, ശാഖാ പ്രസിഡന്റ് കെ.ജി.മോഹനചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.ആർ.ജിനൻ, സെക്രട്ടറി എം.കെ.പ്രശാന്ത് കുമാർ, യൂണിയൻ കമ്മിറ്റിയംഗം സാബുരാജ് എന്നിവർ സംസാരിച്ചു. പത്തനംതിട്ടയിൽ നടക്കുന്ന സംയുക്ത ശ്രീനാരായണ ജയന്തി ആഘോഷവും സമാധി ദിനാചരണവും വിജയിപ്പിക്കാൻ തീരുമാനിച്ചു.