മല്ലപ്പള്ളി: ആനിക്കാട്,കോട്ടാങ്ങൽ , എഴുമറ്റൂർ പഞ്ചായത്തുകളിൽ അനധികൃത വിദേശമദ്യ വിൽപ്പന വ്യാപകമെന്ന് പരാതി. ബിവറേജ് കോർപറേഷന്റെ ചില്ലറ വിൽപ്പനശാഖകളിൽ നിന്നും വാങ്ങുന്ന മദ്യമാണ് അമിത വിലയ്ക്ക് വിൽപ്പന നടക്കുന്നത്. പ്രദേശത്തെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വിൽപ്പന. മദ്യപാനത്തിനു ശേഷം ഒഴിഞ്ഞ കുപ്പികൾ സമീപത്തെ തോടുകളിലും വഴിയോരങ്ങളിലും വലിച്ചെറിയുകയാണ് പതിവ്. മദ്യപർ തമ്മിൽ സംഘർഷവും അസഭ്യം പറയുന്നതും പതിവാണ്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവ്, ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെയുടെ വിപണനവും സജീവമാണ്. ആനിക്കാട്, എഴുമറ്റൂർ പഞ്ചായത്തുകളിലെ മദ്യവിൽപ്പന ജനജീവിതത്തെ ദുസഹമാക്കുന്നതായി മാസങ്ങൾക്ക് മുമ്പ് താലൂക്ക് വികസന സമിതിയിൽ പരാതിയുണ്ടായിട്ടും നടപടിയായില്ല. പഞ്ചായത്ത് കമ്മിറ്റികളിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തുകയും പ്രദേശങ്ങളിലെ മദ്യ വിപണനം സംബന്ധിച്ച് ജനപ്രതിനിധികളോട് ചർച്ചകൾ നടത്താറുണ്ടെങ്കിലും ഇതും റജിസ്റ്ററിൽ മാത്രം ഒതുങ്ങാറാണ് പതിവ്. സന്ധ്യ സമയങ്ങളിൽ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ മരണപ്പാച്ചിലാണ്. പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. ജില്ലാ അതിർത്തിയായ കുളത്തൂർ മൂഴി,ചുങ്കപ്പാറ (എസ്.ബി.ഐ ബാങ്കിന് സമീപം) കേന്ദ്രീകരിച്ചും വ്യാജ മദ്യവിൽപ്പനയുണ്ട്.

റോഡിന്റെ വശങ്ങൾ വാഹനങ്ങളിലും പരസ്യമായി റോഡിലിരുന്നു മദ്യപിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുകയാണ്. കുപ്പിയിലെ വര കണക്കാക്കി വര ഒന്നിന് 100രൂപ നിരക്കിൽ മദ്യം സുലഭമായി ലഭിക്കാറുണ്ട്.

.........................

ഇരു ചക്രവാഹനങ്ങളിൽ കച്ചവടം

ബിവറേജസിൽ നിന്ന് ഘട്ടം ഘട്ടമായി മദ്യം പുരയിടത്തിലോ ഒഴിഞ്ഞ കോണുകളിലോ എത്തിച്ച് സ്റ്റോക്കു ചെയ്യുന്നതാണ് കച്ചവടക്കാരുടെ രീതി. ഓഡർ അനുസരിച്ച് കസ്റ്റമർക്ക് എത്തിച്ചു കൊടുക്കും. തവണയായി പണം കൊടുക്കുന്നവരും, ഗൂഗിൾ പേവഴി പണം കൊടുക്കുന്നവരുമാണ് ഏറെയും.

ഒത്താശ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ

.............................................

ബിവറേജ് കോർപ്പറേഷനിൽ നിന്നും 400 രൂപയ്ക്ക് ലഭിക്കുന്ന മദ്യത്തിന് 600 മുതൽ 900രൂപവരെ മദ്യ മാഫിയ ഈടാക്കുന്നത്.പ്രദേശങ്ങളിൽ മദ്യം സുലഭമായി വിറ്റഴിയുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ല.

(പ്രദേശവാസികൾ)

................

400 രൂപയ്ക്ക് ലഭിക്കുന്ന മദ്യത്തിന് 600 മുതൽ 900 വരെ ഈടാക്കുന്നു

ചെറുകിട വ്യാപാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും കച്ചവടം