പത്തനംതിട്ട : ഞാലിപ്പൂവൻ വാഴക്കൃഷിയിലൂടെ കുലയിൽ മാത്രമല്ല ഇലയിലും ലാഭം നേടാമെന്ന് തെളിയിക്കുകയാണ് പന്തളം തെക്കേക്കരയിലെ കർഷകർ. ഇവിടെ 22 കർഷകർ നാല് ഹെക്ടറുകളിലായാണ് കൃഷി ചെയ്യുന്നത്. ഒരു ഹെക്ടറിൽ നിന്ന് 2500 വാഴക്കുലകൾ ലഭിക്കും. ഇതിൽ ഒരു വാഴയിൽ നിന്ന് ഇലകൾക്ക് മാത്രം 75 രൂപയോളം ലഭിക്കും. ഒരു ഇലയ്ക്ക് 5 രൂപയാണ് വില. 15 ഇലകൾ കുറഞ്ഞത് ഒരു വാഴയിൽ നിന്ന് വെട്ടാനാകും. ഒരു ലക്ഷത്തോളം രൂപ അധിക വരുമാനമാണ് ഇങ്ങനെ ലഭിക്കുക. കേറ്ററിംഗുകാരും ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പുകളുമാണ് ഇലകളുടെ ആവശ്യക്കാർ.
ഇലയിൽ നിന്ന് മാത്രം 1.8 ലക്ഷം
ഒരുവാഴയിൽ നിന്ന് ഇലകൾക്ക് മാത്രം 75 രൂപയാണ് ലഭിക്കുക. കുലകൾക്ക് 250 രൂപ ലഭിച്ചാലും ഒരു വാഴയ്ക്ക് 325 രൂപ ആകെ ലഭിക്കും. അങ്ങനെ ഒരു ഹെക്ടറിൽ നിന്ന് തന്നെ ഇലകളിൽ നിന്ന് മാത്രം 1.8 ലക്ഷം രൂപയോളം അധിക ലാഭം ലഭിക്കും.
ഞാലിപ്പൂവൻ
ഞാലിപ്പൂവൻ വാഴയുടെ ഇലകൾ കട്ടികുറഞ്ഞതും പൊട്ടാത്തവയുമാണ്. അണുക്കളും അധികമായി ബാധിക്കാറില്ല. വിത്ത് പൊട്ടിക്കിളിക്കുന്ന ഇനം കൂടിയാണ് ഞാലിപ്പൂവൻ.
ഞാലിപ്പൂവൻ വാഴക്കൃഷി കർഷർക്ക് അധിക വരുമാനം ലഭ്യമാക്കും. വാഴക്കുലയും വിൽക്കാം. ഇലയും വെട്ടാം.
കൃഷി ഓഫീസ് അധികൃതർ