കോന്നി : കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊക്കാത്തോട് പുത്തൻപുരയിൽ വിജയൻപിള്ളയുടെ മകൻ വിഷ്ണു (32) ആണ് മരിച്ചത്. കൊക്കാത്തോട്ടിലെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. വിഷ്ണുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.