അടൂർ : പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി തുണി സഞ്ചികളുമായി എത്തുകയാണ് ബ്രദേഴ്‌സ് വനിതാവേദി പ്രവർത്തകർ. വീട്ടിലെ ഉപയോഗശൂന്യമായ തുണികൾ ഉപയോഗിച്ച് സഞ്ചികൾ നിർമ്മിക്കാനുള്ള പരിശീലനം നേടിയിരിക്കുകയാണ് വനിതാവേദി അംഗങ്ങൾ. കുട്ടികളും അമ്മമാരും തലയിൽ ധരിക്കുന്ന ഹെയർ ബൺ ഉൾപ്പെടെയുള്ളവ പാഴ് വസ്ത്രങ്ങളിൽ നിന്ന് നിർമ്മിക്കാനും പരിശീലനം നൽകി. പരിശീലനം നേടിയവർ വാർഡിലെ മറ്റു വീടുകളിലുള്ളവരെയും തുണി സഞ്ചി നിർമ്മിക്കാൻ പഠിപ്പിക്കും. പ്രവർത്തിപരിചയ അദ്ധ്യാപിക കൃഷ്ണശ്രീ നേതൃത്വം നൽകി. വനിതാവേദി സെക്രട്ടറി ജയലക്ഷ്മി.ടി, ട്രഷറർ ചിന്നു വിജയൻ, വനിതാവേദി ഭാരവാഹികളായ ദർശന സന്തോഷ്, ജയശ്രീ.ജെ, രേഷ്മ മണിലാൽ, ബിന്ദുജ.ബി എന്നിവർ നേതൃത്വം നൽകി.