award

വെൺമണി : വൈ.എം.സി.എയുടെ പുതി​യ വർഷത്തെ പ്രവർത്തനവും

വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവരുടെ അനുമോദനവും ഡോ.എ.പി.ജെ അബ്‌ദുൾ കലാം ഫൗണ്ടേഷൻ ഡയറക്ടർ ഡോ.ജെറി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് സാമുവേൽ തട്ടാരേത്ത്, സെക്രട്ടറി ഫെബിൻ സജി മാത്യു നാടാവള്ളിൽ, വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി​.സി, വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവക സഹവികാരി റവ.നോബിൻ സാം ചെറിയാൻ, ജോയിന്റ് സെക്രട്ടറി റജി പി.ഓണമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.