camp
എസ്.എൻ.ഡി.പി.യോഗം 1531 മഠത്തുഭാഗം ശാഖയിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെയും മഠത്തുഭാഗം 1531 ശാഖയുടെയും ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രി തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ കല്ലൂപ്പാറ 6,7,8 വാർഡുകളിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗീതാശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി ദീപ അനീഷ്, വാർഡ് മെമ്പർമാരായ ജോളി റെജി, കെ.ബി.രാമചന്ദ്രൻ, ക്യാമ്പ് കോർഡിനേറ്റർ ശ്രീജിത്ത്.ബി, ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ.സുരേഷ് എന്നിവർ സംസാരിച്ചു.