sndp
നാലു വർഷ ഓണേഴ്സ് ബിരുദ ഇൻഡക്ഷൻ പ്രോഗ്രാം

കോന്നി​ : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ യു.ജി.സിയുടെയും എ.ഐ.സി.ടിയുടെയും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്‌ നടത്തുന്ന നാലു വർഷ ഓണേഴ്സ് ബിരുദ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി. പുതിയ പാഠ്യപദ്ധതി, ഉന്നത വിദ്യാഭ്യാസം, യൂണിവേഴ്സിറ്റി റഗുലേഷൻസ്, ക്യാമ്പസ് പ്ലേസ്മെന്റുകൾ, സംരംഭകത്വം, ഇന്നോവേഷൻ, വ്യക്തിത്വ വികസനം, സർട്ടിഫിക്കേറ്റ് കോഴ്സുകൾ, പരിശീലന പരിപാടികൾ, നൈപുണ്യ വികസനം, മാനസിക-ശാരീരിക ആരോഗ്യം, പഠനയാത്ര, തൊഴിൽ അവസരങ്ങൾ, ലഹരി വിരുദ്ധ ക്യാമ്പയി​ൻ, ആന്റി​റാഗിംഗ് എന്നീ വിഷയങ്ങളിൽ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികൾ നയിക്കുന്ന ക്ലാസുകൾ, സെമിനാറുകൾ, ശില്പശാലകൾ, ചർച്ചകൾ, സംവാദങ്ങൾ, ക്രിയാത്മക ഇടപെടലുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി ഡി.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. എസ്.എൻ ട്രസ്റ്റ്‌ സ്പെഷ്യൽ ഓഫീസർ ഡോ.ആർ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫസർ ഡോ.ബി.എസ്.കിഷോർകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ കെ.ജി.ഉദയകുമാർ, ഐ.ക്യു.എ.സി കോർഡിനേറ്റർ സിമി.എം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം വി.എസ്.പ്രവീൺകുമാർ, ഓഫീസ് സൂപ്രണ്ട് ബിന്ദു കെ.എൽ,ഡോ.ഇന്ദു സി.നായർ എന്നി​വർ സംസാരി​ച്ചു. ഡോ.ആർ.രവീന്ദ്രനും ഡോക്ടർ ഷാജി എൻ.രാജും ക്ലാസുകൾ എടുത്തു.