പുല്ലാട്: എസ്.എൻ.ഡി.പി യോഗം 3654പുല്ലാട് ശാഖയിലെ എട്ടാമത് പുന:പ്രതിഷ്ഠാ വാർഷികം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻബാബു ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.ആർ പ്രഭ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ആർ പ്രകാശ്, റിട്ട. തഹസിൽദാർ വിജയലാൽ നെടുങ്കണ്ടം, യൂണിയൻ കൗൺസിലർ രാജൻ കുഴിക്കാല, ക്ഷേത്രം മേൽശാന്തി ഗോപിനാഥ്, വനിതാംസംഘം പ്രസിഡന്റ് സുനിതാ പ്രകാശ്, വൈസ് പ്രസിഡന്റ് രമാശിവാനന്ദൻ, സെക്രട്ടറി സുമ വിജയൻ, യൂണിയൻ കമ്മറ്റി അംഗം ടി. എൻ രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.