പാണ്ടനാട് : വൻമഴി 1207 നമ്പർ എൻഎസ്എസ് കരയോഗവും, വനിതാ സമാജവും ബാലസമാജവും സംയുക്തമായി എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് കെ എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ. ലളിതമ്മ ആറന്മുള പ്രഭാഷണം നടത്തി. സെക്രട്ടറി കെ ആർ ജയകുമാർ, താലൂക്ക് യൂണിയൻ ഭരണസമിതി അംഗം കൃഷ്ണകുമാർ കൃഷ്ണവേണി, ട്രഷറർ ഉണ്ണികൃഷ്ണൻ കർത്താ, വനിതാ സമാജം പ്രസിഡന്റ് പ്രഭാകുമാരി, സെക്രട്ടറി രമ രാമചന്ദ്രൻ, ട്രഷറർ ഗീതാഗോപൻ,എ ജി മധുസൂദനൻ നായർ, കെ ജി ഗീതാ കൃഷ്ണൻ, വിജി മനോഹരൻ, ജ്യോതി ലക്ഷ്മി, വിനീത ടി സി ശ്രീജിത്ത് എസ് കുമാർ ഭവപ്രിയ തുടങ്ങിയവർ സംസാരിച്ചു.