sree
ശ്രീനിവാസൻ ആചാരി

അടൂർ : അടൂർ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡി​ലെ ശൗചാലയത്തിൽ കുഴഞ്ഞു വീണയാൾ മരി​ച്ചു. പന്നിവിഴ ചൈത്രം വീട്ടിൽ ശ്രീനിവാസൻ ആചാരി (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. പൊലീസ് എത്തി​ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. പന്നിവിഴയിൽ അക്ഷയ സെന്റർ നടത്തുകയായിരുന്നു ശ്രീനിവാസൻ ആചാരി. ഭാര്യ: ലീലാമണി. മകൻ: ശ്രീലാൽ.