staff

കല്ലൂപ്പാറ : പഞ്ചായത്തിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ശരിയായ വിവരം പരിശോധന നടത്തി സോഫ്റ്റുവെയറിൽ ചേർക്കുന്നതിന് പഞ്ചായത്തിലെ 14 വാർഡുകളിലും ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ , ഐ.ടി.ഐ സർവെയർ എന്നിവയിൽ കുറയാത്ത അടിസ്ഥാന യോഗ്യതയുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം 31 നകം പഞ്ചായത്താഫീസിൽ അപേക്ഷ നൽല്‍കണം. പ്രായ പരിധി 40 വയസ്. കല്ലൂപ്പാറ പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്കും ഇരുചക്രവാഹനം ഉള്ളവർക്കും മുൻഗണന. ഫോൺ : 04692677237.