dd

വള്ളിക്കോട് : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കുടുംബശ്രീ ജില്ലാ മിഷനിൽ നിന്ന് അനുവദിച്ച വെജിറ്റബിൾ കിയോസ്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വാർഡ് മെമ്പർ സോജി പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. താക്കോൽദാനം കുടുബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ എസ്.ആദില സംരംഭക നാരായണി​ ശശിക്ക് കൈമാറി. സി.ഡി.എസ് ചെയർപേഴ്സൺ സരിത മുരളി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത , എ.എസ്.മിനി തോമസ് എന്നിവർ ചേർന്ന് ആദ്യ വില്പന നടത്തി. വാർഡ് മെമ്പർ ലക്ഷ്മി. ജി, ഡി.പി.എം സുഹാന, വാർഡ് സി.ഡി.എസ് മെമ്പർ വിജയലക്ഷ്മി സുരേഷ് , ഋഷി സുരേഷ്, ഗായത്രി രാജ് എന്നിവർ പങ്കെടുത്തു.