accident-
തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിക്ക് സമീപം കാറുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണപ്പോൾ

തിരുവല്ല : ഓതറ അംബേദ്‌കർ കോളനിക്ക് സമീപം താന്നിയുഴത്തിൽ സുധീഷിന്റെ വീടിന് മുകളിൽ അയൽവാസിയുടെ പ്ലാവ് കടപുഴകി വീണ് ഭാഗി​ക നാശനഷ്ടം സംഭവിച്ചു. ബിലീവേഴ്‌സ് മെഡിക്കൽ കോളേജിന് സമീപം തേക്ക് , ബദാം മരങ്ങൾ രണ്ട് കാറുകൾക്ക് മുകളിലേക്ക് ഒടിഞ്ഞു വീണ് നാശനഷ്ടമുണ്ടായി. ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കാണ് തകരാർ സംഭവിച്ചത്. ഇന്നലെ രാവിലെയും ഉച്ചയ്ക്ക് 12.30നും വൈകിട്ട് നാലിനും ആറിനുമാണ് കനത്തമഴയും കാറ്റും ഉണ്ടായത്. നിരവധി സ്ഥലങ്ങളിൽ റോഡിന് കുറുകെ മരം വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. തുകലശ്ശേരി മഹാദേവ ക്ഷേത്രത്തിന് സമീപം റോഡിലേക്ക് തേക്കുമരം കടപുഴകി. തോട്ടപ്പുഴ - നന്നൂർ റോഡിലേക്ക് തേക്ക് മരം മതിലിടിച്ചു കടപുഴകി വീണു ഗതാഗതം മുടങ്ങി. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. ടി.കെ. റോഡിൽ ഇരവിപേരൂർ പൊയ്കപ്പടിക്ക് സമീപം മരം ഒടിഞ്ഞു വീണു.