yogam
മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻസ് മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി കൂട്ടായ്മയും പ്രതിഭാ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല : മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻസ് മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി കൂട്ടായ്മയും പ്രതിഭാ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. റവ. സി.ജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് ചാക്കോ, സണ്ണി ആഞ്ഞിലിമൂട്ടിൽ, അനുജ ബിനോയ്, ലിയ എൽസ ജേക്കബ്, സുനിൽ സി, ജേക്കബ് തോമസ്, എം.എം ജോൺസൺ എന്നിവർ പ്രസംഗിച്ചു.