പന്തളം: എസ്.എൻ.ഡി.പി യൂണിയനിലെ 2423-ാം കഞ്ചുകോട് ശ്രീകുമാരപുരം ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും, ഉന്നത വിജയികളെ ആദരിക്കലും, അനുമോദന സമ്മേളവും പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, രേഖാ അനിൽ, സുരേഷ് മുടിയൂർ കോണം. ശാഖാ വൈസ് പ്രസിഡന്റ് അശോക് ഡി. സെക്രട്ടറി ഷിബു, അശോക് കുമാർ, രഘു.അജിത്ത്, വനിതാ സംഘം പ്രസിഡന്റ് ഓമനാ വിജയൻ, സെക്രട്ടറി ശോഭ, തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച അക്ഷയ എസ്, ചിത്രകാരി സനുഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന വൈദിക ചടങ്ങുകൾക്ക് തന്ത്രി സബീന്ദ്രനാഥ് നേതൃത്വം നൽകി. രേഖാ അനിലിന്റെ ആത്മീയപ്രഭാഷണം അന്നദാനം, ദീപക്കാഴ്ച, കലാപരിപാടികൾ എന്നിവ നടന്നു.