പന്തളം: മുടിയൂർക്കോണം ഭാഗത്ത് ഇന്നലെത്തെ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. വീടുകൾക്ക് മുകളിലേക്കും വൈദ്യുതി ലൈനിലേക്കും മരങ്ങൾ വീണു. നിരവധി പോസ്റ്റുകൾ ഒടിഞ്ഞു വീണു. ഏത്തവാഴ കൃഷിഉൾപ്പെടെയുള്ളവയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. മുടിയൂർക്കോണം കരിപ്പോലിൽ ഷിജു , ദൈവത്തും വീട്ടിൽ യശോദരൻ. മംത്തിൽ പടിഞ്ഞാറ്റേതിൽ സുരേഷ് കുമാർ എന്നിവരുടെ വീടിനു മുകളിലേക്കാണ് മരങ്ങൾ ഒടിഞ്ഞു വീണത്. മരങ്ങൾ വീണ് വീടുകൾക്ക് കേടുപാടു സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും അടിയന്തര സഹായം നൽകണമെന്ന് രണ്ടാം വാർഡു കൗൺസിലർ കെ.ആർ വിജയകുമാർ അധികൃതരോട് ആവശ്യപ്പെട്ടു.