veed
പൂപ്പൻകാലായിൽ സാജന്റെ കാർ ഷെഡ് തകർന്ന നിലയിൽ

ഇലവുംതിട്ട : ഇലവുംതിട്ടയിലും കാറ്റ് നാശം വിതച്ചു. ഇന്നലെ വൈകിട്ട് നാലിന് പെയ്ത മഴയിലും ചുറ്റിയടിച്ച കാറ്റിലും ഇലവുംതിട്ട, പൂപ്പൻകാല, മണ്ണിൽ, ഇ ലവുംതിട്ട ദേവീക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് നാശം കൂടുതൽ. പൂപ്പൻകാലായിൽ സാജന്റെ പഴയ വീടും കാർ ഷെഡും മരങ്ങൾ വീണ് തകർന്നു. ബിനുവിന്റെ വീടിന് മരം വീണ് ഭാഗീക നാശമുണ്ടായി. സിന്ധു സുഗതന്റെ വീടിന് മുകളിൽ മരം വീണു. മനോജ് ദാമോദരന്റെ വാട്ടർ ടാങ്ക് മരം വീണ് തകർന്നു. കത്തോലിക്ക ദേവാലയ പരിസരത്ത് പോസ്റ്റ് മരം വീണ് ഒടിഞ്ഞു. വൈദ്യുതി തടസപ്പെട്ടു.