കോന്നി : പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം അടൂർ പ്രകാശ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇളക്കി മാറ്റാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അറിയിച്ചു. കോന്നി - കുമ്പഴ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് മാറ്റുന്നതിന് കെ.എസ്.ടി.പി നടത്തുന്ന നീക്കത്തിനെതിരെ ജില്ലാ കളക്ടർക്ക് യു.ഡി.ഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ്കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഐവാൻ വകയാർ എന്നിവർ പരാതി നൽകി.