അടൂർ : തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വികസന പദ്ധതികളാണ് പ്ലാന്റേഷൻ കോർപ്പറേഷൻ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കൊടുമൺ റബർ പ്ലാന്റേഷനിലെ റീ പ്ലാന്റിംഗിന്റെ ഭാഗമായി തൈകൾ നട്ടുകൊണ്ട് ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ വാണിജ്യനയമാണ് റബറിന്റെ വിലത്തകർച്ചയ്ക്കിടയാക്കിയത്. അത് തോട്ടം മേഖലയെയും കാര്യമായി ബാധിച്ചു. എങ്കിലും വിലത്തകർച്ചയ്ക്കിടയിലും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുടക്കം കൂടാതെ കൊടുക്കാൻ ആവശ്യമായ നടപടികൾ മാനേജ്മെന്റ് സ്വീകരിച്ചു. തൊഴിലാളിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആനുകുല്യങ്ങൾ കൂട്ടിനൽകണമെന്നതാണ് സംസ്ഥാനസർ ക്കാരിന്റെയും ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.