pamba
പമ്പയിയി ആംബുലൻസ് റോഡിൽ വൻമരം കടപുഴകിവീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ നിലയിൽ

ശബരിമല: കഴിഞ്ഞ ദിവസം പെയ്ത മഴയിലും ചുഴലിക്കാറ്റിലും മരങ്ങൾ കടപുഴകിയും കല്ലുകൾ ഇടിഞ്ഞുവീണും നിലയ്ക്കൽ - പമ്പ പാതയിൽ നിരവധി ഇടങ്ങളിൽ ഗതാഗത തടസ്സം ഉണ്ടായി. അട്ടത്തോടിനും ചാലക്കയത്തിനുമിടയിൽ 15ന് രാത്രി 10.45 വൻമരം കടപുഴകിവീണ് ഒന്നര മണിക്കൂറിലധികം ഗതാഗതം നിലച്ചു. ഇതോടെ തീർത്ഥാടകരുമായി എത്തിയ കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ വനത്തിനുള്ളിൽ കുടുങ്ങി. പമ്പയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനഎത്തി മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ദേവസ്വം മന്ത്രി വി.എൻ വാസവൻ എത്തുന്നതിന് തൊട്ടുമുൻപ് ചാലക്കയത്ത് മരം കടപുഴകി റോഡിലേക്ക് വീണു. പമ്പയിൽ ഇന്നലെ രാവിലെ ആംബുലൻസ് റോഡിൽ മരംകടപുഴകിവീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. ഈ സമയം ഇതുവഴി വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാകുന്നതിന് കാരണമായി. ശരണപാതയിൽ മരക്കൂട്ടത്തും വൻ മരം ഒടിഞ്ഞുവീണു