അടൂർ : കേരള കർഷക സംഘം തട്ട കിഴക്ക് മേഖലാ കൺവൻഷൻ ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ സെക്രട്ടറി സി.കെ.രവിശങ്കർ, സി.പി.എം തട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.സുഗതൻ, പ്രൊഫ.കെ.പി.കൃഷ്ണൻകുട്ടി, പി.ആർ.ചന്ദ്രൻപിള്ള, ബി.പ്രഭ, ശ്രീജിത്ത്, അഡ്വ.സി.ബി.രാജു, ഫിലിപ്പ് തോമസ്, കുക്കു എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് രജുകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ഹരിലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബി.പ്രഭ നന്ദിയും പറഞ്ഞു.