അടൂർ : എക്സൈസ്, മണ്ണടി പൈതൃക സംരക്ഷണ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിമുക്ത സെമിനാർ നടത്തി. വി ടി എം യു പി സ്കൂളിൽ എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ഡേവിഡ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് രാജേഷ് മണ്ണടി അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം മാനപ്പള്ളിൽ മോഹനൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റെ ബിനു, ഹെഡ്മിസ്ട്രസ് അശ്വതി, സമിതി സെക്രട്ടറി രജ്ഞിനി സുനിൽ ട്രഷറർ രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ രാജേഷ്, ശ്രീലഷ്മി, സരിത, ദിവ്യാ, സമിതിഭാരവാഹികളായ വൈഷ്ണവ് രാജീവ് , ഹരിഷ് എന്നിവർ നേതൃത്വം നൽകി.