തിരുവല്ല : വൈ. എം. സി. എ യുടെ ആഭിമുഖ്യത്തിലുള്ള മാമ്പഴ, ചക്ക മേള മാത്യു ടി. തോമസ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. വൈ. എം. സി.എ പ്രസിഡന്റ് ഇ എ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ. അനന്തഗോപൻ, ആർ. സനൽകുമാർ, ഫ്രാൻസിസ് ആന്റണി, തോമസ് വർഗീസ്, ജെയിംസ് റ്റി, ലോണി ടൈറ്റസ്, ലാൽജി വർഗീസ്, റ്റി. സി. ജേക്കബ്, ജോയി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. മേള 21​ന് അവസാനിക്കും. ഉത്പാദന ശേഷി കൂടുതലുള്ള വിദേശ തെങ്ങിൻ തൈകൾ, മാവ്, പ്ലാവ് തൈകളും പ്രദർശനത്തിനുണ്ട്. വിവിധ ഇനം വിത്തുകളും, ജൈവവളങ്ങളും ജൈവ കീടനാശിനികളും കുറഞ്ഞ നിരക്കിൽ ലഭിക്കും.