oommen-chandy

പത്തനംതിട്ട: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികമായ 18ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി സമ്മേളനം സംഘടിപ്പിക്കും. രാവിലെ 10ന് പത്തനംതിട്ട രാജീവ് ഭവനിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പ്പാർച്ചന നടത്തും. രണ്ടിന് രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സ്മൃതി സമ്മേളനം കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം പി, അഡ്വ.പഴകുളം മധു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.