പത്തനംതിട്ട : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു) ജില്ലാതല ശില്പശാല ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.ടി.തങ്കൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സി കെ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ എക്‌സിക്യൂട്ടിവ് അംഗം എ.മുസ്തഫ, സംസ്ഥാന സെക്രട്ടറി മനോജ് ഇടമന എന്നിവർ ക്ലാസുകൾ എടുത്തു. ജില്ലാ സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി തോമസ്, പി.ടി.രാജപ്പൻ, പി.എസ്.റെജി, എൻ.കെ.ഉദയകുമാർ എന്നിവർ സംസാരിച്ചു.