kerala-police

പത്തനംതിട്ട: പുതിയ ക്രിമിനൽ നിയമം ഭാരതീയ ന്യായസംഹിതയെക്കുറിച്ച് മേലധികാരിയുടെ ചോദ്യം. അറിയില്ലെന്ന് വനിതാ എസ്.ഐ. നൂറു തവണ ഇമ്പോസിഷൻ ശിക്ഷ. കോന്നി പരിധിയിലെ സ്റ്റേഷനിലാണ് സംഭവം. പതിവ് വയർലെസ് റിപ്പോർട്ടിംഗിനിടെയായിരുന്നു ന്യായസംഹിത സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ ചോദ്യവും തുടർന്ന് ഇമ്പോസിഷനും വന്നത്. നിയമപാലക നിയമം അറിയേണ്ടതല്ലേ. നിയമം എന്തെന്ന് പറഞ്ഞു കൊടുത്തിട്ടാണ് ഇമ്പോസിഷൻ എഴുതി കാണാപ്പാഠമാക്കാൻ മേലധികാരി ഉപദേശിച്ചത്. ഒരു പരിഭവവുമില്ലാതെ എസ്.ഐ ഇമ്പോസിഷൻ എഴുതി ഇ-മെയിൽ ചെയ്തു.