പത്തനംതിട്ട : വാഴമുട്ടം വെസ്റ്റ് ഉള്ളൻമേലിൽ പടിഞ്ഞാറ്റേതിൽ രഞ്ചിത്തിന്റെ വീട്ടിൽ പഴയ സിലിണ്ടർ മാറ്റി പുതിയത് വയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.10ന് ഡ്രൈവറായ രഞ്ചിത്ത് രാവിലെ ജോലിയ്ക്ക് പോകുന്നതിന് മുമ്പായി സിലിണ്ടർ മാറ്റി വയ്ക്കുകയായിരുന്നു. സമീപം ഭാര്യ സിബിയും അഞ്ച് വയസുകാരി മകളുമുണ്ടായിരുന്നു. പൊട്ടിത്തെറിച്ച സിലിണ്ടർ അടുക്കളയുടെ തറയിൽ കിടന്ന് കറങ്ങി. ഗ്യാസ് പുറത്തേക്ക് വന്നുകൊണ്ടിരുന്നു. രഞ്ചിത്ത് വേഗത്തിൽ സിലിണ്ടർ അടുക്കള വാതിൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞു. അപ്പോഴേക്കും മറ്റുള്ളവർ അടുപ്പിലെ തീ കെടുത്തി. ചുറ്റുമുള്ള പറമ്പിലേക്ക് ഗ്യാസ് വ്യാപിച്ചു. അര മണിക്കൂറ് കൊണ്ട് ഗ്യാസ് മൊത്തം പുറത്തായി. തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് രഞ്ചിത്തും ഭാര്യ സിബിയും പറയുന്നു.
ഫയർഫോഴ്സിനെ വിളിയ്ക്കാനൊന്നും അപ്പോൾ തോന്നിയില്ല. പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകും എന്നാണ് വിചാരിച്ചത്. കുഞ്ഞും അടുത്ത് നിൽക്കുകയാണ്. സമീപത്തെ പറമ്പിൽ മുഴുവൻ മഞ്ഞ് പോലെ ഗ്യാസ് നിറഞ്ഞിരിക്കുന്നത് കാണാമായിരുന്നു. തക്ക സമയത്ത് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി.
രഞ്ചിത്ത്