അടൂർ: കാറപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. അടൂർ മിത്രപുരം പാലത്തടത്തിൽ സ്മിത ബിജു(44) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് അഡ്വ.ബിജു ചന്ദ്രന് പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ മണ്ണാറക്കുളഞ്ഞി ഭാഗത്ത് വച്ചായിരുന്നു അപകടം. കൊച്ചിയിൽ പോയി തിരികെ വരികയായിരുന്നു സ്മിതയും ഭർത്താവും. ഈ സമയം മണ്ണാറക്കുളഞ്ഞി ഭാഗത്ത് എത്തിയപ്പോൾ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും പത്തനംതിട്ടയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സ്മിതയുടെ നില ഗുരുതരമായതോടെ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു മകൾ: പ്രാർത്ഥന. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.