ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഇന്നലെ രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശം .നിരവധി വീടുകളുടെ മേൽക്കൂര മരങ്ങൾ വീണു തകർന്നു. മുളക്കുഴ മൂന്നാം വാർഡിൽ കനാലിന്റെ മുകൾ ഭാഗത്താണ് വൻനാശനഷ്ടമുണ്ടായത്. ഒരു പ്രദേശം മുഴുവൻ കാറ്റിൽ തകർന്നു .പിഐപി യുടെ വൻമരം കടപുഴകി വീണ് പ്രഗതിവിദ്യാമന്ദിറിന്റെ മേൽക്കൂര തകർന്നു. ഉപകരണങ്ങൾ നശിച്ചു. മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നിട്ടുണ്ട്
പാഴ്മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നിരവധി തവണ പിഐപി അധികൃതർക്ക് സകൂൾ അധികൃതർ പരാതി കൊടുത്തിരുന്നു . നാളിതുവരെ യാതൊരു നടപടിയും ഇല്ല. അഞ്ചുലക്ഷത്തിൽപരം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു. ശക്തമായ കാറ്റിൽ സമീപത്തെ നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീണു.