ചെങ്ങന്നൂർ: മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിൽ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
തിരുവൻവണ്ടൂർ ഗവ.എൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പിൽ മൂന്നുകുടുംബങ്ങളിൽ നിന്നായി ഒമ്പതുപേരെയും ചെങ്ങന്നൂർ കിഴക്കേനട യു.പി സ്‌കൂളിലെ ക്യാമ്പിൽ നാല് കുടുംബങ്ങളിലെ 13 പേരെയുമാണ് പാർപ്പിച്ചിരിക്കുന്നതെന്ന് റവന്യു അധികൃതർ അറിയിച്ചു.