പത്തനംതിട്ട: അജ്ഞാത വാഹനമിടിച്ച് റോഡിൽ കിടന്ന വ്യാപാരി മരിച്ചു. കിഴക്കുപുറം മഠത്തിലേത്ത് ബിനു (50) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് റോഡിൽ വീണു കിടക്കുന്ന നിലയിൽ ബിനുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ഡോക്ടർ സ്ഥിരീകരിച്ചു. കിഴക്കുപുറത്ത് വ്യാപാരിയായ ബിനു കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴി ഏതോ വാഹനം ഇടിക്കുകയായിരുന്നു. തടി കയറ്റി വന്ന ലോറിയാണ് ബിനു സഞ്ചരിച്ചിരുന്ന സ്​കൂട്ടറിൽ ഇടിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചു. റോഡിൽ ഏറെ നേരം കിടന്ന ബിനുവിനെ പിന്നെയാണ് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.